സൗദി വനിതയ്ക്ക് ആകാശത്ത് വെച്ച് സുഖപ്രസവം

Pavithra Janardhanan November 30, 2019

സൗദി വനിതയ്ക്ക് ആകാശത്ത് വെച്ച് സുഖപ്രസവം. സൗദി അറേബ്യയുടെ വടക്കേ അതിര്‍ത്തി പട്ടണമായ അറാറില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സ്വദേശി വനിത പ്രസവിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് യാത്ര ആരംഭിച്ച ശേഷം ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായി.ഭാഗ്യത്തിന് രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും ആ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.

എല്ലാവരും ചേര്‍ന്നു ഗര്‍ഭിണിയെ വിമാനത്തിന്റെ പിറകുഭാഗത്തെ സീറ്റിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെയും വിമാന ജീവനക്കാരികളുടെയും സഹായത്തോടെ സുഖപ്രസവം നടക്കുകയുമായിരുന്നു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ഉടനെ സ്ത്രീയെ ആംബുലന്‍സിലേക്ക് മാറ്റി.

ഇവരുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഗൈനക്കോളജി കണ്‍സല്‍ട്ടന്‍റായ ഡോ. അന്‍ജി അദ്നാന്‍ ബദവിയും ഡോ ഈമാന്‍ മതറും അബീര്‍ അന്‍സി എന്ന നഴ്സിങ് വിദഗ്ധയും ചേര്‍ന്നായിരുന്നു യുവതിയെ നോക്കിയത്.

Read more about:
EDITORS PICK