ആദ്യം ഡി എം കെ, പിന്നെ എഐഎഡിഎംകെ, ഇപ്പോൾ ബിജെപി; തമിഴ്താരം രാധാരവി ബിജെപിയില്‍ ചേര്‍ന്നു

Pavithra Janardhanan November 30, 2019

തമിഴ് നടൻ രാധാരവി ബി ജെ പി യിൽ ചേര്‍ന്നു. ആദ്യം ഡിഎംകെയില്‍ പ്രവര്‍ത്തിച്ച രാധാമണി പിന്നീട് എഐഎഡിഎംകെയിലും ചേര്‍ന്ന് പ്രവൃത്തിച്ചിരുന്നു. പ്രമുഖ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് രാധാരവി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2001ല്‍ നിയമസഭയിലേക്ക് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാധ രവി മത്സരിച്ച്‌ ജയിച്ചിട്ടുണ്ട്.

പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK