കോടതി വിധി പൂര്‍ണ്ണമായും ദിലീപിന് അനുകൂലം?അല്പം കൂടി കാത്തിരിക്കൂവെന്ന് ദിലീപ് ഓൺലൈൻ

Pavithra Janardhanan November 30, 2019

കൊച്ചിയിൽ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള കോടതി വിധി പൂര്‍ണ്ണമായും ദിലീപിന് അനൂകലമാണെന്ന തരത്തില്‍ വിലയിരുത്തലുമായി ദിലീപ് ഓണ്‍ലൈൻ.കോടതി വിധി ദിലീപേട്ടന് എതിരാണെന്ന് പറഞ്ഞു പരത്തുന്ന മാധ്യമങ്ങള്‍ അറിയാന്‍, ഇത് ഒന്ന് വായിച്ചു നോക്കുക. ദിലീപേട്ടന് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി പോലെയുള്ള ഒന്നാം നിര ഏജന്‍സിയെ കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള അനുവാദം ബഹുമാനപ്പെട്ട കോടതി കൊടുത്തു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിരുന്നു എന്ന ദിലീപേട്ടന്റെ വാദങ്ങള്‍ ശരിയായിരുന്നോ എന്ന് ഉടന്‍ തെളിയുമല്ലോ. അല്പം കൂടി കാത്തിരിക്കൂ, ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്‌ബുക്ക് പേജ് നടത്തുന്ന പ്രഖ്യാപനം ഇങ്ങനെയാണ്.

അങ്ങനെ മെമ്മറി കാർഡിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..എന്ന് തുടങ്ങുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

നടിയെ ആക്രമിച്ചു എന്ന് പറയപ്പെടുന്ന കേസിൽ ആക്രമണ ദൃശ്യങ്ങൾ അടങ്ങി എന്ന് പറയപ്പെടുന്ന മെമ്മറി കാർഡിനെ പറ്റി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈ കോടതിയിലും നടന്ന വാദ പ്രതിവാദങ്ങൾക്ക് ബഹുമാനപെട്ട സുപ്രീം കോടതി ഒരു തീരുമാനം ഉണ്ടാക്കി..
പ്രതേകിച്ചും മൂന്ന് കാര്യങ്ങളിലാണ് മെമ്മറി കാർഡിനെ പറ്റി തർക്കം ഉണ്ടായിരുന്നത്.

(1)മെമ്മറി കാർഡ് material object(കുറ്റ കൃത്യത്തിൽ ഉപയോഗിച്ച വസ്തു )ആണോ അതോ രേഖ യാണോ എന്നതാണ്?
സുപ്രീം കോടതിയുടെ തീരുമാനം : മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണ്. Criminal procedure code 207 പ്രകാരം ഇതിന്റെ പകർപ്പിന് പ്രതി എന്ന നിലയിൽ ദിലീപിന് അവകാശം ഉണ്ട്.
Cr.pc section 207:-Supply to the accused of copy of police report and other documents. In any case where the proceeding has been instituted on a police report, the Magistrate shall without delay furnish the copies to the accused, free of cost.

(2) പ്രതിക്ക് രേഖ കൈമാറിയാൽ ഇരയുടെ സ്വകാര്യതക്ക് ഭംഗം വരില്ലേ?

സുപ്രീം കോടതിയുടെ തീരുമാനം :സ്വകാര്യതക്ക് ഭംഗം വരും. ഇരയുടെ സ്വകാര്യത ഇന്ത്യൻഭരണ ഘടന 21-)o വകുപ്പ് പ്രകാരം സംരക്ഷിക്ക പെടേണ്ടതാണ്.
Indian Constitution Article 21 reads as:
“No person shall be deprived of his life or personal liberty except according to a procedure by law.”

(3)അപ്പോൾ എങ്ങനെ ഇരക്കും പ്രതിക്കും നീതി ലഭിക്കും?

മുകളിൽ പറഞ്ഞ രണ്ട് മൗലിക അവകാശങ്ങളെയും ഒന്നിന്റെയും തട്ട് താഴ്ന്നു പോകാതെ വളരെ ബാലൻസ് ചെയ്ത് കൊണ്ടുള്ള വിധിയാണ് ഇന്ന് സുപ്രീം കോടതി 58 പേജുള്ള വിധി നായത്തിൽ A.M KHANWILKAR(JUDGE) പുറപ്പെടുവിച്ചത്..
വിധി സംഗ്രഹം താഴെ പറയും പ്രകാരം ആണ്.

ദിലീപിന്റെ അപ്പീൽ ഹർജ്ജി ഭാഗികമായി അനുവദിക്കുന്നു. മുൻഗണനാടിസ്ഥാനത്തിൽ കേസിന്റെ വിചാരണ ആറുമാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണം
കേരള ഹൈക്കോടതിയും, വിചാരണ കോടതിയുടെയും ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യുന്നു.
സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറി പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ എല്ലാ കാര്യങ്ങളിലും ദിലീപിന് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടാം.
ദിലീപിന് ഇഷ്ട്ടമുള്ള വിദഗ്ധരുടെ സഹായത്തോടെ ഏജൻസിക്ക് മുൻപാകെ ആവശ്യമായ എല്ലാ ചോദ്യങ്ങളും/
സംശയങ്ങളും ഉന്നയിക്കാം.
ദിലീപ് ഉന്നയിക്കുന്ന ചോദ്യങ്ങളും അന്വേഷണങ്ങളും ലാബോറട്ടറി അല്ലാതെ മറ്റൊരു ഏജൻസിക്കും വ്യക്തികൾക്കും കൈമാറാൻ പാടുള്ളതല്ല. വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

dileep


ലാബോറട്ടറിയിൽ പരിശോധനയ്ക്ക് വിദേഹായമാക്കുന്ന മെമ്മറി കാർഡും ദൃശ്യങ്ങളും ദിലീപോ , ദിലീപ് ചുമതലപ്പെടുത്തു
ന്ന വ്യക്തിയോ അല്ലാതെ വിചാരണ അവസാനിക്കുന്നതുവരെ മറ്റാർക്കും നൽകാതെ അതീവ രഹസ്യമായി സൂക്ഷിണം.
പ്രോസിക്കൂഷൻ ഹാജരാക്കിയ മെമ്മറി കാര്ഡിനെ സംബന്ധിച് ഫോറൻസിക് റിപ്പോർട്ട് നിലവിലുണ്ട്. എന്നാൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ആധികാരികതയും, യാഥാർഥ്യവും സ്നേട്രൽ ഫോറൻസിക് ലാബ് പോലൊരു സ്വതന്ത്ര വിദഗ്ധ ഏജൻസിയെക്കൊണ്ട് ഒരിക്കൽക്കൂടി പരിശോധിക്കുന്നതിന് അനുവാദം നൽകുന്നു. പ്രസ്തുത ഏജൻസിയുടെ റിസൾട്ട് അഥവാ പരിശോധനാഫലം ദിലീപിന് വിചാരണവേളയിൽ പ്രോസിക്കൂഷൻ ആരോപണങ്ങൾക്കെതിരായി ഉപയോഗിക്കാവുന്നതാണ്.
ആർട്ടിക്കിൾ 21 പ്രകാരം ഇരയുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശവും, പ്രതിയുടെ സ്വതന്ത്ര -നീതിയുക്തമായ വിചാരണയ്ക്കുള്ള മൗലികാവകാശവും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്.
പ്രോസിക്കൂഷൻ പ്രതിക്കെതിരെ വിചാരണയിൽ ഉപയോഗിക്കുന്ന പോലീസ് റിപ്പോർട്ടിൽ എല്ലാ രേഖകളും പ്രതിക്ക് കിട്ടാൻ അവകാശമുണ്ട്.എന്നാൽ ഇരയുടെ മൗലികാവകാശമായ സ്വകാര്യതയും, പ്രതിയുടെ മൗലികാവകാശമായ നീതിയുക്തമായ വിചാരണയും തമ്മിൽ കൃത്യമായ സംസ്തുലനാവസ്ഥ പാലിക്കേണ്ടതിനാൽ പ്രത്യേക കേസായി പരിഗണിച്ച് പ്രതിക്ക് ഒന്നിൽ കൂടുതൽ പ്രാവശ്യം ഒറ്റയ്ക്കും, അഭിഭാഷകരോടൊപ്പവും, ഐടി വിദഗ്ധരോടൊപ്പവും ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നു. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധന നടത്താനും, ആവശ്യമായ എല്ലാ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കു
ം ഉത്തരം കണ്ടെത്താന് അവസരം നൽകുന്നു.
മെമ്മറി കാർഡിന്റെ ആധികാരികത ഒരു സ്വതന്ത്ര ഏജൻസിയുടെ ഉറപ്പാക്കി കേസിൽ ഫലപ്രദമായി പ്രോസിക്കൂഷനെ പ്രതിരോധിക്കാൻ പ്രതിക്കുള്ള അവകാശം കോടതി നൽകുന്നു.
ദിലീപിനോ അഭിഭാഷകനോ നേരിട്ട് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാവുന്
നതാണ്.


വിചാരണ സമയത്ത് പ്രതിയുടെ ഭാഗം ഫലപ്രദമായി വാദിക്കുന്നതിന് ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം അഭിഭാഷകനോടും ഐടി വിദഗ്ദനോടുമൊപ്പം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.
അത്തരത്തിൽ പരിശോധിക്കാനായി മജിസ്ട്രേറ്റ് മുൻപാകെ അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷ ലഭിച്ചാൽ മജിസ്ട്രേറ്റ് ആ അപേക്ഷ യഥാക്രമം പരിഗണിക്കേണ്ടതു മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോകുന്നില്ല അല്ലെങ്കിൽ പ്രതികൾക്ക് ലഭിക്കാത്തവിധം സംവിധാനങ്ങളൊരുക്കി ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകേണ്ടതുമാണ്.

വിധി വായിച്ചിട്ട് എനിക്കു തോന്നിയത്
‘സുപ്രീം കോടതി ഒരു സംഭവം തന്നെയാ കേട്ടോ…

Read more about:
RELATED POSTS
EDITORS PICK