വിവാഹ ആഘോഷവേളയില്‍ തോക്ക് ഡാന്‍സുമായി യുവാക്കള്‍ : വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു

arya antony December 1, 2019

മു​സാ​ഫ​ര്‍​പു​ര്‍: വിവാഹ ആഘോഷവേളയില്‍ കൈ​ക​ളി​ല്‍ തോ​ക്കേ​ന്തി ഹി​ന്ദി പാ​ട്ടി​നൊ​പ്പം ചു​വ​ടു വ​യ്ക്കു​ന്ന യു​വാ​ക്ക​ളു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍​ക്കി​ടെ​യാ​ണ് യു​വാ​ക്ക​ള്‍ അ​തി​രു​വി​ട്ട ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

നൃ​ത്തം ചെ​യ്യു​ന്ന​തി​നൊ​പ്പം യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ തോ​ക്ക് ലോ​ഡ് ചെ​യ്ത് മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​രി​ലാ​ണ് സം​ഭ​വം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Read more about:
RELATED POSTS
EDITORS PICK