ജനാര്‍ദ്ദന്‍ ദ്വിവേദിയും ബിജെപിയിലേക്ക് ?

Sebastain December 1, 2019


ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ട് എഐസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി. ഏറെ നാളായി കോണ്‍ഗ്രസുമായി അകല്‍ച്ചയില്‍ കഴിയുന്ന ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമായി യോജിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.


ഭഗവദ് ഗീതയെ ആധാരമാക്കി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലാണ് ദ്വിവേദിയുടെ വേദി പങ്കിടല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാമക്ഷേത്ര ആക്ടിവിസ്റ്റ് സ്വാമി ഋതംബരയും വേദിയില്‍ ഉണ്ടായിരുന്നു.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയെ തുടര്‍ന്നാണ് ജനാര്‍ദ്ദന്‍ ത്രിവേദി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പൊതുപരിപാടികളിലും ദ്വിവേദി പങ്കെടുക്കാറില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു ദ്വിവേദി നേരത്തെ രംഗത്ത് വന്നിരുന്നു.

Read more about:
RELATED POSTS
EDITORS PICK