വയനാട് ചുരത്തിലൂടെ കാറില്‍ യുവാക്കളുടെ സാഹസികയാത്ര; വിഡിയോ വൈറല്‍

Sebastain December 1, 2019

തിരക്കേറിയതും അപകട വളവുകളുമുള്ള വയനാട് ചുരത്തില്‍ രാത്രിയില്‍ യുവാക്കളുടെ അപകടകരമായ സാഹസിക യാത്ര. കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല്‍ പുറത്തിട്ടുമുള്ള യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വാഹനത്തിന് മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ് അപകടയാത്ര.

യുവാക്കള്‍ മദ്യലഹരിലായിരുന്നെന്നും വാഹനം പേരാമ്പ്ര സ്വദേശിയുടേതാണെന്നും സൂചനയുണ്ട്. പിന്നിലെ വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാലിത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഫേസ്ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍.

Read more about:
RELATED POSTS
EDITORS PICK