തൃശ്ശൂരിൽ എസ്ബിഐ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമം

arya antony December 2, 2019

തൃശ്ശൂ‌‌‌ർ: പഴയന്നൂർ, കൊണ്ടാഴി പറമേൽപ്പടിയിലുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമം. മോഷണ ശ്രമം നാട്ടുകർ കണ്ടതോടെ ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 2.35ഓടെയായിരുന്നു എടിഎമ്മിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമം നടന്നത്.

മോഷ്ടാക്കൾ വന്നുവെന്ന് കരുതുന്ന വാഗണാർ കാർ സമീപ പ്രദേശത്ത് നിന്ന കണ്ടെത്തിയിട്ടുണ്ട്. കാർ വഴിവക്കിലെ ചളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടുവോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Read more about:
RELATED POSTS
EDITORS PICK