സിനിമയില്‍ വന്നാല്‍ ജാടയാണ്: സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്ന് ജി സുധാകരൻ

arya antony December 2, 2019

കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചതായി മന്ത്രി ജിസുധാകരന്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കത്തുന്ന പശ്ചാത്തലത്തിലാണ് ജി സുധാകരന്‍റെ പമാമര്‍ശമെന്നത് ശ്രദ്ധേയമാണ്. പലര്‍ക്കും സിനിമയില്‍ വന്നാല്‍ ജാടയാണ്. സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK