കുടുംബവഴക്ക്: കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് പരിക്ക്

arya antony December 2, 2019

കാസര്‍കോട്: കാസര്‍കോട് ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇരിയ സ്വദേശി കല്യാണിയെയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഗോപാലകൃഷ്ണന്‍റെ വെട്ടേറ്റ് മകള്‍ ശരണ്യക്ക് ഗുരുതരമായി പരിക്കേറ്റു.

കല്യാണിയെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ശരണ്യക്ക് വെട്ടേല്‍ക്കുകയായിരുന്നു. ശരണ്യയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോഡ്രൈവറാണ് ഗോപാലകൃഷ്ണന്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more about:
RELATED POSTS
EDITORS PICK