മലപ്പുറം പെരിന്തൽമണ്ണ നഗരത്തിൽ തീപിടുത്തം

Sebastain December 2, 2019

മലപ്പുറം പെരിന്തൽമണ്ണ നഗരത്തിൽ തീപിടുത്തം. മണ്ണാർക്കാട് റോഡിലെ ഫർണിച്ചർ, ഗൃഹോപകരണ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിലെ മുകളിലത്തെ നില പൂർണമായി കത്തിനശിച്ചു. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ദേശീയ പാതയിൽ ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. മലപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഫയർ ഫോഴ്സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ ഗൃഹോപകരണങ്ങളാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Read more about:
RELATED POSTS
EDITORS PICK