ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

arya antony December 2, 2019

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ചന്തപ്പുര-കോട്ടപ്പുറം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഗൗരീശങ്കര്‍ ജങ്ഷന് തെക്കുവശത്തുവെച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാര്‍ റോഡരികിലെ ഓവുചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. നാട്ടുകാരും പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെങ്കിലും ഡ്രൈവറെ രക്ഷിക്കാന്‍ സാധിച്ചില്ല.

Read more about:
RELATED POSTS
EDITORS PICK