മാതാവിന് ജോലി; താമസിക്കാന്‍ ഫ്ലാറ്റ്; കുട്ടികള്‍ക്ക് വിദ്യാഭ്യാസം: കുടുംബത്തെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ

Sebastain December 2, 2019

ദാരിദ്ര്യം മൂലം കുട്ടികളെ സർക്കാരിന് കൈമാറിയ മാതാവ് ശ്രീദേവിക്ക് തിരുവനന്തപുരം നഗരസഭയില്‍ ജോലി നൽകും. തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വീട്ടില്‍ നേരിട്ടെത്തിയാണ് മാതാവിന് ജോലി വാഗ്ദാനം നൽകിയത്. കുടുബത്തിന് ഉടൻ തന്നെ പണി തീർന്നു കിടക്കുന്ന ഏതെങ്കിലും ഒരു ഫ്ലാറ്റ് അനുവദിക്കുമെന്നും മേയർ പറഞ്ഞു.


സംഭവം അറിഞ്ഞയുടന്‍ തന്നെ മേയര്‍ സ്ഥലത്തെത്തി അമ്മയെയും മക്കളെയും നേരില്‍ക്കണ്ടു. കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സമാനമായ രീതിയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന മറ്റ് കുടുംബങ്ങളെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി പണിത ഫ്ലാറ്റുകളില്‍ പുനരധിവസിപ്പിക്കും. തലസ്ഥാന നഗരിയില്‍ ഇത്തരത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന സംഭവം കാണപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്നും മേയര്‍ പ്രതികരിച്ചു. കുട്ടികളുടെ അമ്മയ്ക്ക് അടിയന്തരമായി ജോലിയാണ് വേണ്ടത്. നാളത്തെന്നെ നഗരസഭയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ക‍ഴിയുന്ന വിധം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK