വോഡഫോൺ- ഐഡിയ, എയർടെൽ നിരക്കുകള്‍ നാളെ മുതല്‍ വര്‍ദ്ധിക്കും

Sebastain December 2, 2019

മൊബൈൽ സേവനദാതാക്കളായ വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡേറ്റ നിരക്കുകളിൽ നാളെ മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽവരും.
നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണ് പ്രാബല്യത്തിൽ ആകുന്നത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകൾക്കും നിയന്ത്രണമാകും. 28 ദിവസ പ്ലാനുകളിൽ ആയിരം മിനിറ്റും 84 ദിവസത്തേതിൽ 3000 മിനിട്ടും ഒരു വർഷത്തേതിൽ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നൽകണം.


റിലയൻസ് ജിയോയും 40 ശതമാനം നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവിൽവരുക. ബിഎസ്എൻഎല്ലിന്‍റെ പുതിയ നിരക്കും ഉടൻ വരും. ജിയോ യുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചത്. ബിഎസ്എന്‍എല്‍, എംറ്റിഎന്‍എല്‍ എന്നിവയെ തളർത്തി സ്വകാര്യകമ്പനികൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കുകയാണ് സർക്കാർ നടപടി എന്ന വിമർശനം ശക്തമായി ഉയർന്നു കഴിഞ്ഞട്ടുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK