ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം ലയണല്‍ മെസ്സിക്ക്

arya antony December 3, 2019

പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. ആറാം തവണയാണ് നേട്ടം സ്വന്തമാകുന്നത്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മെസ്സി നേടുന്നത്. ഇതോടെ ഏറ്റവും കൂടുല്‍ ബാലണ്‍ ദ്യോര്‍ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്‌സ താരത്തിന് സ്വന്തമായി.

ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്‌സലോണ നായകന്‍ പുരസ്‌ക്കാരം നേടിയത്. അമേരിക്കയുടെ മെഗാന്‍ റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം. യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച ഗോളടിക്കാരനുള്ള സുവര്‍ണപാദുകം മെസിക്കായിരുന്നു.2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ്‌ ഇതിന്‌ മുമ്ബ്‌ മെസി ഫിഫ ലോകതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്‌.മിലാനില്‍ നടന്ന ചടങ്ങില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തില്ല.

Read more about:
EDITORS PICK