പുത്തന്‍ സ്മാര്‍ട്ട് സ്പീക്കറുമായി ആമസോണ്‍, പത്ത് മണിക്കൂര്‍ ബാറ്ററി ക്ഷമത

Sruthi December 4, 2019

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആമസോണ്‍ എത്തുന്നു. ഇത്തവണ പ്രവര്‍ത്തനക്ഷമത കൂടുതല്‍ ഉള്ള സാമര്‍ട്ട് സ്പീക്കറാണ് അവതരിപ്പിക്കുന്നത്. പത്ത് മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുന്ന സ്പീക്കര്‍. വില വെറും 4,999 രൂപ മാത്രം. എക്കോ സ്പീക്കറിന്റെ സമാന രൂപത്തിലാണ് പുതിയ സ്പീക്കര്‍ ഇറക്കിയിരിക്കുന്നത്.

360 ഡിഗ്രിയില്‍ ഓഡിയോ പുറപ്പെടുവിക്കുന്നു. ദൂരത്തുനിന്നും ശബ്ദം കേള്‍ക്കാന്‍ കഴിയും. മികച്ച ശബ്ദമാണ് സ്പീക്കര്‍ പുറപ്പെടുവിക്കുക. ഒറ്റ ചാര്‍ജില്‍ പത്ത് മണിക്കൂര്‍ വരെ ഉപയോഗിക്കാം. പാട്ടുകള്‍ മാത്രമല്ല, വാര്‍ത്തകളും കാലാവസ്ഥാ മുന്നറിയിപ്പുകളും അലാറം വോയ്‌സും ഇതില്‍ സെറ്റ് ചെയ്യാം. 4,800mAh ബാറ്ററിയാണ് സ്പീക്കര്‍ നല്‍കുന്നത്.

വലിപ്പത്തിലും മൈക്രോ ആണ്. വളരെ എളുപ്പം കൊണ്ടുനടക്കാനും സാധിക്കും. ആകര്‍ഷകമായ ഫീച്ചറുകളാണ് ആമസോണ്‍ പുതിയ സ്പീക്കറിലൂടെ നമുക്കിടയില്‍ എത്തിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK