ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ല, അമ്മയും ഫെഫ്കയും തിരിഞ്ഞു

Sruthi December 9, 2019

നടന്‍ ഷെയ്ന്‍ നിഗമിനെ കൈ ഒഴിച്ച് അമ്മ സംഘനയും. ഇന്ന് നടത്തിയ ചര്‍ച്ച പരാജയം. ഷെയ്‌നിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇന്ന് നടന്ന ചര്‍ച്ചയില്‍ ഷെയ്‌നിന്റെ പ്രതികരണത്തില്‍ അമ്മയും അതൃപ്തി രേഖപ്പെടുത്തി. ഇനിയൊരു ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കില്ലെന്നും അമ്മയും അറിയിച്ചു.

ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കാതെ ഇനിയൊരു ഒത്തുതീര്‍പ്പിനില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ന്‍ പുറത്ത് നടത്തിയ പരസ്യവിമര്‍ശനത്തിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മന്ത്രി എകെ ബാലനെ കാണാന്‍ പോയതിലും ഇരുസംഘടനകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നില്‍ക്കേണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ന്‍ കൊച്ചിയില്‍ പറഞ്ഞത്. പരസ്യ വിമര്‍ശനം നടത്തിയ ഷെയ്‌നിനെതിരെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കാനുള്ളത്. ഇന്നത്തെ ഷെയ്‌നിന്‍രെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കിയെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

Read more about:
EDITORS PICK