ടൊവീ മോൻ ഇനി ഒർഹാന് “ദക്ഷിണ” നൽകേണ്ടിവരുമെന്ന് തോന്നുന്നു ; ‘ഇസ’യ്ക്ക് സൗബിന്റെ മകനില്‍നിന്ന് ലഭിച്ച ഉമ്മ : ചിത്രം വൈറലാകുന്നു

arya antony December 9, 2019

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാഖ് ജനിച്ചത്. ഇസയുടെ കുഞ്ഞ് കുഞ്ഞ് കുസൃതികൾ സമൂഹമാധ്യമങ്ങളിൽ ചാക്കോച്ചൻ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു ക്യൂട്ട് ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്

നടൻ സൗബിന്‍റെ മകൻ ഓർഹാനും ഇസഹാക്കും കണ്ടുമുട്ടിയപ്പോഴുള്ള ഒരു ചിത്രമാണിത്. ഇസയെ കണ്ടമാത്രയിൽ മുത്തം കൊടുക്കുന്ന ഓർഹാന്‍റെ ചിത്രമാണിത്.

“സാഹോദര്യം… ഓർഹാൻ ഇസുവിനെ കണ്ടപ്പോൾ… ഉമ്മ വയ്ക്കുന്ന കാര്യത്തിൽ ടൊവീ മോൻ ഇനി ഒർഹാൻ സൗബിൻ കുഞ്ഞിന് “ദക്ഷിണ” നൽകേണ്ടിവരുമെന്ന് തോന്നുന്നു !!!” എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ നൽകിയ അടിക്കുറിപ്പ്.

Read more about:
RELATED POSTS
EDITORS PICK