ഹെല്‍ത്തി ചേമ്പ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കാം…

സ്വന്തം ലേഖകന്‍ December 10, 2019

ചേമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചൊറിയില്ലേ എന്നാണ് ചോദ്യം. എന്നാല്‍, ചേമ്പ് നന്നായി വൃത്തിയാക്കിയാല്‍ ഒരു കുഴപ്പവുമില്ല. പലതരം വിഭവങ്ങളും ചേമ്പ് കൊണ്ട് ഉണ്ടാക്കാം. ചേമ്പ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ് മില്‍ക്ക് ഷേക്കിനെക്കാള്‍ കേമനാണിത്. ആരോഗ്യപ്രദമായ ഈ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കിനോക്കൂ..

ആവശ്യമായ ചേരുവകള്‍

ചേമ്പ്- രണ്ടെണ്ണം
തണുപ്പിച്ച പാല്‍- 1 കപ്പ്
പഞ്ചസാര- കാല്‍ കപ്പ്
വാനില എസ്സന്‍സ്- അര ടീസ്പൂണ്‍
വാനില ഐസ്‌ക്രീം- 2 ടീസ്പൂണ്‍
പാല്‍- അര കപ്പ്

തയ്യാറാക്കുന്നവിധം

ചേമ്പ് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ വേവിച്ചെടുക്കാം. നന്നായി വെന്തശേഷം വെള്ളം ഊറ്റികളഞ്ഞ് തണുപ്പിക്കാന്‍ വെക്കാം. ബാക്കി ചേരുവകളും ചേമ്പും കൂടെ മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കാം. വിപ്പ്ഡ് ക്രീമും ചോക്ലേറ്റ് സിറപ്പും നട്‌സും ഉപയോഗിച്ച് അലങ്കരിക്കാം. സൂപ്പര്‍ ഹെല്‍ത്തി ചേമ്പ് മില്‍ക്ക് ഷെയ്ക്ക് റെഡി.

Read more about:
EDITORS PICK