വിവാഹസദ്യ ഉണ്ണുന്നതിനിടെ കാവ്യയെ പൊട്ടിച്ചിരിപ്പിച്ച ദിലീപിന്റെ തമാശ, വീഡിയോ വൈറല്‍

Sruthi December 10, 2019

ദിലീപും കാവ്യയും ഒരു അഭിമുഖത്തില്‍ പോലും പങ്കെടുക്കാറില്ല. എന്നാല്‍, ചലച്ചിത്ര താരങ്ങളുടെയും മറ്റും വിവാഹ ചടങ്ങുകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഇരുവരും ഒന്നിച്ചെത്താറുണ്ട്. സോഷ്യല്‍മീഡിയകളില്‍ ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. ഇത്തവണയും ദമ്പതികളുടെ വീഡിയോ വൈറലായി.

കാവ്യാ മാധവന്‍ ദിലീപിന്റെ തമാശ കേട്ട് ചിരിക്കുന്ന വീഡിയോയാണ് വൈറലായത്. ഈ ചിരി മായാതെ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നുള്ള ക്യാപ്ഷനിലാണ് വീഡിയോ ആരാധകര്‍ പുറത്തുവിട്ടത്.

തൃശൂരിലെ ഒരു വിവാഹത്തിനെത്തിയ കാവ്യയും ദിലീപും വിവാഹസദ്യ ഉണ്ണുമ്പോഴുള്ള വീഡിയോയാണിത്. ദിലീപ് എന്തോ തമാശ പറയുന്നതും പരിസരം മറന്ന് കാവ്യ ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

Read more about:
EDITORS PICK