ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ആന്‍സിക്ക് സ്പ്രിന്റ് ഡബിള്‍

Sruthi December 14, 2019

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആന്‍സി സോജന് രണ്ടാമതും സ്വര്‍ണം. 200 മീറ്ററിലും സ്വര്‍ണം കരസ്ഥമാക്കിയിരിക്കുകയാണ് ആന്‍സി. ഇത്തവണ കേരള താരങ്ങള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അത്‌ലറ്റിക് മീറ്റിന് മഴ ബാധിച്ചെങ്കിലും മത്സരം തുടര്‍ന്നു. ട്രിപ്പിള് ജമ്പില്‍ മലയാളി ആകാശ് എം വര്‍ഗീസ് സ്വര്‍ണം നേടി.

രണ്ടുദിവസം ബാക്കിനില്‍ക്കെ 142 പോയന്റുമായി മൂന്നാംസ്ഥാനത്താണ് കേരളം. 173 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്തുള്ളത്. 164 പോയന്റുമായി മഹാരാഷ്ട്ര രണ്ടാമതും. സീനിയര്‍ വിഭാഗം മാത്രം എടുത്താല്‍ 45 പോയന്റോടെ കേരളം മഹാരാഷ്ട്രയ്‌ക്കൊപ്പം രണ്ടാമതാണുള്ളത്.

Read more about:
EDITORS PICK