കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിട്ട് പണം തട്ടും, അത്തരം പ്രോഗ്രാമുകള്‍ കേരളത്തിലും, സൂക്ഷിക്കണം

Sruthi December 14, 2019

കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിടുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും. നിങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഇതിലൂടെ പണം തട്ടുന്നു. കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ നിങ്ങളെ കുടുക്കും. ഒരു മാസത്തിനിടെ 25ലധികം കേസുകള്‍ വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തുവെന്നാമ് കണക്ക്.. വീഡിയോ എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ഇരകള്‍.

അനൗദ്യോഗിത സോഫ്റ്റ് വെയറുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഇവരുടെ ട്രാക്കില്‍ അകപ്പെടുന്നത്. STOP,Djvu തുടങ്ങിയ റാന്‍സംവെയറുകളാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്. വെള്ളയമ്പലത്ത് സിനിമാപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്ന മ്യൂസിക് വീഡിയോ, വെബ് സീരീസ് എന്നിവയുടെ ഒറിജിനല്‍ ഫയലുകള്‍ അടക്കം ഇതുമൂലം നഷ്ടപ്പെട്ടിട്ടുണ്ട്.നിങ്ങളുടെ പ്രധാന ഫയലുകളും മറ്റും ഇതുപോലെ നഷ്ടടപ്പെട്ടേക്കാം..

എന്താണ് റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍?
റാന്‍സംവെയര്‍ ബാധിച്ചാല്‍ കംപ്യൂട്ടറിലെ ഫയലുകള്‍ പ്രത്യേക ഫോര്‍മാറ്റിലേക്കു മാറും.ഉദാഹരണത്തിന് Djvu കുടുംബത്തില്‍പെട്ട ഡെര്‍പ് ബാധിച്ചാല്‍ pic.jpg എന്നൊരു ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ അത് pic.jpg.derp എന്ന ഫോര്‍മാറ്റിലേക്ക് മാറും. ഈ ഫയല്‍ പിന്നീട് നിങ്ങള്‍ക്ക് തുറക്കാന്‍ സാധിക്കില്ല. പ്രത്യേക പിന്‍ ഉപയോഗിച്ച് ലോക്ക് ചെയ്യുന്ന പരിപാടിയാണിത്.

ഇവ തുറക്കണമെങ്കില്‍ അതേ താക്കോല്‍ (പിന്‍) വേണം. അത് ലഭിക്കണമെങ്കില്‍ വലിയ തുക ഇവര്‍ ചോദിച്ചേക്കാം. പണം നല്‍കിയാലും ഫയലുകള്‍ തിരികെ ലഭിക്കണമെന്നില്ല. 2017ല്‍ ലോകത്തെ നടുക്കിയ വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായത് 150 രാജ്യങ്ങളായിരുന്നു.

ഇവരുടെ ട്രാക്കില്‍ അകപ്പെടാതെ എങ്ങനെ സൂക്ഷിക്കാം?
പ്രധാന ഫയലുകളുടെ പകര്‍പ്പ് ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളില്‍ നിര്‍ബന്ധമായും സൂക്ഷിക്കുക. കമ്പ്യൂട്ടറിനു തകരാറുണ്ടായാലും ഫയലുകള്‍ തിരിച്ചെടുക്കാം. പെന്‍ ഡ്രൈവുകള്‍ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കേണ്ടതാണ്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT