ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് നിരോധനം: ഈ ആപ് ഡണ്‍ലോഡ് ചെയ്യൂ, ഇന്റര്‍നെറ്റ് ആവശ്യമില്ല

Sruthi December 19, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ കേന്ദ്രം ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നു. ഡല്‍ഹിയില്‍ പലയിടത്തും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. പലര്‍ക്കും നെറ്റ്‌വര്‍ക്ക് കിട്ടാതായി. കാരണമന്വേഷിച്ചപ്പോള്‍ മുന്‍ നിര സേവനദാതാക്കള്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിരോധിച്ചുവെന്നുള്ള മറുപടിയാണ് ലഭിച്ചത്.

എന്നാല്‍, ഇന്റര്‍നെറ്റ് ഇല്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. Bridgefy എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാനാണ് പറയുന്നത്.ഇതൊരു ബ്ലൂട്ടൂത്ത് സംവിധാനമാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആളുകളിലേക്ക് ഇന്റര്‍നെറ്റ് ഇല്ലാതെ മെസേജ് ചെയ്യാനാകും. ഇന്റര്‍നെറ്റ് ഇല്ലാതാകുമ്പോഴാണ് ചൈന ഇറക്കിയ ഈ ആപ്പിന് ആവശ്യക്കാര്‍ ഏറുന്നത്. ഡല്‍ഹിയിലുള്ള ആളുകളോട് ഈ ആപ് ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് പലരും ആവശ്യപ്പെടുന്നത്. 100 മീറ്ററിനുള്ളിലുള്ളവര്‍ക്ക് മെസേജ് ചെയ്യാനാകും.

ഈ ആപ് മൊബൈലിലുള്ളവര്‍ 330 അടി അകലെയാണെങ്കിലും മെസേജ് ചെയ്യാനാകുന്ന ഓപ്ഷനും ഇതിലുണ്ട്. ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്ക് മോശമാകുമ്പോഴും ഈ സേവനം അനുഗ്രഹമാകും.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT