മാക്‌സസ് ഡി 90 വാഹനപ്രേമികള്‍ക്കുമുന്നിലെത്തുന്നു

Sruthi December 27, 2019

എംജി മോട്ടോഴ്‌സിന്റെ പുതിയ പതിപ്പായ മാക്‌സസ് ഡി 90 ജനങ്ങള്‍ക്ക് മുന്നിലെത്തുന്നു. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മാക്‌സസ് ഡി 90 ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. എംജിയുടെ പുതിയ മോഡലിന് സുരക്ഷയൊരുക്കുന്നത് ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടെയുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഹില്‍ അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നീ സംവിധാനങ്ങളാണ്.

ചൈനീസ് വിപണിയിലുള്ള ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യയിലിറക്കുന്ന വാഹനത്തില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലായിരിക്കും.
മാക്‌സസ് ഡി 90 എസ്യുവിക്കായി എസ്എഐസി നിര്‍മിക്കുന്ന ഡീസല്‍ എന്‍ജിന്‍ 2022ഓടെ ഹെക്ടറിലും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലിറക്കുന്ന ഈ വാഹനത്തിന് 25 ലക്ഷം രൂപയാണ് വിലവരുന്നത്.

Tags: ,
Read more about:
EDITORS PICK