മതത്തിന്റെ പേരില്‍ വിവേചനം, പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ഇതാണ്, നാണക്കേടാണിതെന്ന് ഗൗതം ഗംഭീര്‍

Sruthi December 28, 2019

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ടീമില്‍ നിന്ന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടിരുന്നു. ആ പരാതിയില്‍ താരത്തെ ഗൗതം ഗംഭീര്‍ പിന്തുണച്ചു. പാകിസ്ഥാന്റെ യാഥാര്‍ത്ഥ മുഖം ഇതാണെന്നും ഗംഭീര്‍ പറയുന്നു. പാകിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിഷ് കനേരിയ.

അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണിതെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനെ പോലുള്ളവര്‍ ക്യാപ്റ്റനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീര്‍ പറഞ്ഞു.

Read more about:
EDITORS PICK