പുതിയ ഡിസൈന്‍ സാരിയില്‍ തിളങ്ങി നടി അനുപമ

സ്വന്തം ലേഖകന്‍ December 30, 2019

ചുരുളന്‍മുടിയില്‍ മേരിയായി പ്രേക്ഷകര്‍ക്കുമുന്നിലെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ഇടയ്ക്കിടെ പുതിയ ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്. ഇത്തവണ സാരിയിലാണ് താരം തിളങ്ങിയത്. ട്രഡീഷണല്‍ സ്‌റ്റൈലിഷായി അനുപമയുടെ ഫോട്ടോഷൂട്ട്.

ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള സാരിയും കസവു ബോര്‍ഡറുമാണ് ആകര്‍ഷണം. മനോഹരമായി എബ്രോയഡ്രി ചെയ്ത് കല്ലുകള്‍ പിടിപ്പിച്ച ബ്ലൗസാണ് സാരിക്ക് ഭംഗി കൂട്ടുന്നത്. ഗോള്‍ഡന്‍ ചോക്കറും ട്രഡീഷന്‍ വളകളും അണിഞ്ഞ അനുപമ ശരിക്കും കല്യാണപെണ്ണിനെ പോലുണ്ട്.

ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേര്‍ന്നാണ് അനുപമയെ ഒരുക്കിയത്. ചന്ദ്ര ആന്‍ഡ് വാമ്‌സി സ്റ്റുഡിയോ ആണ് അനുപമയുടെ സ്റ്റൈലിഷ് ബ്ലൗസ് ഡിസൈന്‍ ചെയ്തത്.

Read more about:
EDITORS PICK