ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വര്‍ണതിളക്കം, ഗ്ലോബ് സോക്കര്‍ പുരസ്‌കാരം

Sruthi December 30, 2019

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ഗ്ലോബ് സോക്കര്‍ പുരസ്‌കാരത്തിന് ഇത് ആറാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം യുവന്റസില്‍ എത്തിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തിയത്. യുവന്റസിന് വേണ്ടി 40 ഗോളുകളാണ് താരം നേടിയത്. യുവന്റസിനെ ഇറ്റാലിയന്‍ കിരീടത്തിലേക്ക് നയിച്ചതാണ് റൊണാള്‍ഡോയ്ക്ക് തുണയായത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരുമാക്കി.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT