കശ്മീരില്‍ ജോലി ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ജോലിക്കായി ക്ഷണിക്കുന്നു. സര്‍ക്കാര്‍ പരസ്യം എത്തി. കശ്മീര്‍ ഹൈക്കോടതിയില്‍ നിലവിലുള്ള 33 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
നിശ്ചിത യോഗ്യതയുള്ള ഇന്ത്യക്കാരായ ആര്‍ക്കും തൊഴിലിന് അപേക്ഷിക്കാം. ആദ്യമായാണ് കശ്മീരിന് പുറത്തുള്ളവര്‍ക്ക് തൊഴിലിന് അവസരം ലഭിക്കുന്നത്. സീനിയര്‍ സ്കെയില്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സ്കെയില്‍ സ്റ്റെനോഗ്രാഫര്‍, സ്റ്റെനോ ടൈപ്പിസ്റ്റ്, കമ്പോസിറ്റര്‍, ഇലക്ട്രീഷ്യന്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജമ്മു കശ്മീര്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സഞ്ജയ് ധര് ആണ് ഡിസംബര്‍ 26ന് പരസ്യം നല്‍കിയത്.

2020 ജനുവരി 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കും.