മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശം: ഓപ്പറേഷന്‍ ചെയ്യുന്നതിനിടെ തീപിടിച്ച് ക്യാന്‍സര്‍ രോഗി മരിച്ചു

Sruthi December 31, 2019

അണുബാധ തടയാന്‍ കൊടുത്ത മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശം. ഓപ്പറേഷന്‍ ചെയ്യവെ ക്യാന്‍സര്‍ രോഗി മരിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ബുച്ചാറെസ്റ്റിലെ ഫ്ലോറെസ്‌കാ ആശുപത്രിയിലാണ് സംഭവം.

പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 22നായിരുന്നു ഒപ്പറേഷന്‍ നടന്നത്. അണുബാധ തടയാന്‍ ഉപയോഗിച്ച മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉപയോഗിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയോപകരണത്തില്‍ നിന്നാണ് രോഗിക്ക് തീ പിടിച്ചത്.

നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ അറുപത്തിയാറുകാരി ഒരാഴ്ചയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read more about:
EDITORS PICK
ENTERTAINMENT