ജീപ്പിന്റെ മറ്റൊരു വേര്‍ഷന്‍, റെനെഗെഡ് പിഎച്ച്ഇവി എത്തി

Sruthi December 31, 2019

ജീപ്പിന്റെ പുത്തന്‍ മോഡല്‍ വാഹനപ്രേമികളുടെ മുന്നിലേക്ക്. എസ്യുവി റെനെഗേഡിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാണ് അവതരിപ്പിച്ചത്. പുതുവര്‍ഷം പുതിയ ആകര്‍ഷകമായിട്ടാണ് റെനെഗെഡ് പിഎച്ച്ഇവി എത്തുന്നത്. ബുക്കിംഗ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കും.

ജൂണിലാണ് വാഹനം നിരത്തുകളില്‍ ഇറങ്ങുക. ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിനോടൊപ്പം പിന്നില്‍ 134 hp ഇലക്ട്രിക് മോട്ടോറുമുണ്ട്. ഇതാണ് ഈ ജീപ്പിന് കരുത്ത് പകരുന്നത്. 130 കിലോമീറ്റര്‍ വേഗതയില്‍ 50 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും ഇലക്ട്രിക് കരുത്തില്‍ സഞ്ചരിക്കാന്‍ റെനെഗേഡ് പിഎച്ച്ഇവി ക്ക് സാധിക്കും.

വാഹനത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആക്കിയപ്പോള്‍ ഇന്ധന ടാങ്കിന്റെ ശേഷി 54 ലിറ്ററില്‍ നിന്ന് 39 ലിറ്ററായി കുറച്ചിട്ടുണ്ട്. എഞ്ചിനില്‍ ബെല്‍റ്റ്-ആക്റ്റിവേറ്റഡ് ജനറേറ്ററും നല്‍കിയിരിക്കുന്നു, വാഹനം ബ്രേക്ക് ചെയ്യുന്ന സമയത്തും ഇത് ബാറ്ററി റീചാര്‍ജ് ചെയ്യും. പൂര്‍ണ്ണമായി ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍, എസ്യുവിയുടെ പിന്‍ ചക്രങ്ങളിലേക്കാണ് പവര്‍ നല്‍കുക. 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് റെനെഗേഡ് പിഎച്ച്ഇവിക്ക്.

Tags:
Read more about:
EDITORS PICK