അജ്ഞാത വൈറസ്: രോഗം പടര്‍ന്ന് 11 പേരുടെ നില ഗുരുതരം

Sruthi January 4, 2020

അജ്ഞാത വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ വ്യൂഹാന്‍ നഗരത്തിലാണ് വൈറസ് രോഗം. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. 11 പേരുടെ നില ഗുരുതരമാണ്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് പരക്കുന്നത്. നിലവില്‍ 121 പേരാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുന്നത്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മറ്റുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈറസ് രോഗത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കും.

Tags: ,
Read more about:
EDITORS PICK