ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രവരി എട്ടിന്

സ്വന്തം ലേഖകന്‍ January 6, 2020

നിര്‍ണായകമായ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രവരി എട്ടിന് നടക്കും. വോട്ടെണ്ണല്‍ 11 നടക്കും, ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. 70 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. 1.46 കോടി വോട്ടര്‍മാരാണ് തലസ്ഥാനത്തുള്ളത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14ന് ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21ന് ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജനുവരി 22ന് നടക്കും.

സുരക്ഷകാര്യങ്ങള്‍ ഉറപ്പുവരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രവര്‍ത്തനമികവിനാകും ഡല്‍ഹിയിലെ വോട്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Read more about:
EDITORS PICK