ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് അമേരിക്ക

Sruthi January 8, 2020

മിസൈല്‍ ആക്രമണത്തില്‍ യുഎസിന്റെ 80 സൈനികര്‍ മരിച്ചെന്ന് ഇറാന്‍ വാദിക്കുമ്പോഴും ആരും മരിച്ചിട്ടില്ലെന്ന് അമേരിക്കയുടെ സ്ഥിരീകരണം. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളിലായിരുന്നു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും യുഎസ് വ്യക്തമാക്കുന്നു.

അതേസമയം, അല്‍-അസദ്, ഇര്‍ബില്‍ വ്യോമ താവളങ്ങള്‍ക്ക് മേല്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്. ഒരു മിസൈല്‍ പോലും അമേരിക്കയ്ക്ക് തടയാന്‍ ആയിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുഎസ് സൈന്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ആക്രണണത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാഖിലെ അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി.

Read more about:
RELATED POSTS
EDITORS PICK