ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ വ്യോ​മ താ​വ​ള​ത്തി​നു നേ​രെ ഇറാന്റെ വ്യോ​മാ​ക്ര​മ​ണം : ആ​ക്ര​മ​ണം ഇ​റാ​ന്‍ സേ​ന സ്ഥി​രീ​ക​രി​ച്ചു

arya antony January 8, 2020

ബാഗ്‍ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ആക്രമിച്ച് ഇറാന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അ‍ഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചതെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.‍ ആ​ക്ര​മ​ണം ഇ​റാ​ന്‍ സേ​ന സ്ഥി​രീ​ക​രി​ച്ചു. അതേസ​മ​യം സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പെ​ന്‍റ​ഗ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച കൊ​ല്ല​പ്പെ​ട്ട ഖാ​സിം സു​ലൈ​മാ​നി അ​ട​ക്ക​മു​ള്ള​വ​രു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​ന്‍‌ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ക്കി​ല്‍ വ​ച്ച്‌ കാ​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യും ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ര്‍ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും അ​ട​ക്കം ഏ​ഴു കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​നു പി​ന്നാ​ലെ, അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​വു​മെ​ന്ന് ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ എ​ല്ലാ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം യു​എ​സി​നാ​യി​രി​ക്കു​മെ​ന്നും ഇ​ത് അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​വാ​ദ​മാ​ണെ​ന്നും ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​വാ​ദ് സ​രീ​ഫ് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്‌ പ്ര​തി​കാ​ര​ത്തി​ന്‍റെ ചി​ഹ്ന​മാ​യ ചു​വ​ന്ന കൊ​ടി ഇ​റാ​നി​ല്‍ ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​റാ​നി​യ​ന്‍ അ​ക്ര​മ പ​ദ്ധ​തി​ക​ള്‍ ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ബാ​ഗ്ദാ​ദി​ലെ വ്യോ​മാ​ക്ര​മ​ണ​മെ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് – ഹൊഫ്‍മാന്‍ അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK