ഭീതി ഒഴിയാതെ കോഴിക്കോട്: പനി ബാധിച്ച് കുട്ടി മരിച്ചു

Sruthi January 10, 2020

രോഗത്തില്‍ നിന്ന് മുക്തി നേടാതെ കോഴിക്കോട്. എച്ച് വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ച കോഴിക്കോട് ഒരു മരണം രേഖപ്പെടുത്തി. രണ്ടര വയസ്സുകാരി പനി ബാധിച്ച് മരിച്ചു. പയ്യോളി ഇരിങ്ങല്‍ സ്വദേശി കെന്‍സബീവിയാണ് മരിച്ചത്. ഏതുതരം പനിയാണെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.

കഴിഞ്ഞദിവസമാണ് എച്ച് വണ്‍ എന്‍ വണ്‍ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ സ്ഥിരീകരിച്ചത്. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നത്. സ്‌കൂളിലെ 10 ഓളം വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനിപടര്‍ന്നുപിടിച്ചിരുന്നു.

മുന്‍കരുതല്‍ എന്നവിധം സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധിയും നല്‍കിയിരുന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more about:
EDITORS PICK
ENTERTAINMENT