ചാടിയ വയര്‍ ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ് ജ്യൂസ് മതി

Sruthi January 10, 2020

കുടവയറാണ് പലരുടെയും പ്രശ്‌നം. ഫാസ്റ്റ് ഫുഡ് ലോകത്ത് വയര്‍ ചാടാതെ പോകില്ലല്ലോ. വ്യായാമം ചെയ്യാന്‍ പലര്‍ക്കും സമയമില്ല. എന്നാല്‍, അതിന്റെയൊന്നും ആവശ്യമില്ല. ഒരു ഗ്ലാസ് ജ്യൂസ് മതി. നിങ്ങളുടെ ചാടിയ വയര്‍ ഇല്ലാതാക്കാന്‍.

ആലില വയറാണ് ആഗ്രഹമെങ്കില്‍ രാവിലെ വെറും വയറ്റില്‍ മുരിങ്ങയില ജ്യൂസ് കഴിക്കുക. ഈ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം..

ചേരുവകള്‍
മുരിങ്ങയില
നാരങ്ങ- 1
തേന്‍ – 1 ടീസ്പൂണ്‍
വെള്ളം- 300 മില്ലിലിറ്റര്‍

തയ്യാറാക്കുന്നവിധം

മുരിങ്ങയില നന്നായി കഴുകി മിക്‌സിയില്‍ ഇടാം. ഇതിലേക്ക് നാരങ്ങാനീരും കുറച്ച് വെള്ളവും ചേര്‍ത്ത് അരച്ചെടുക്കാം. തേനും ഇതിലേക്ക് ചേര്‍ക്കാം. ഈ ജ്യൂസ് അരിക്കാതെ വെറും വയറ്റില്‍ കുടിക്കണം. ഒരുമാസം നിങ്ങളിത് നോക്കൂ. നിങ്ങളുടെ വയര്‍ നിങ്ങള്‍ ആഗ്രഹിക്കുംവിധം ആകും.

Tags: ,
Read more about:
EDITORS PICK
ENTERTAINMENT