റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്, ഏതുനിമിഷവും ഭീകരാക്രമണം നടക്കാം

സ്വന്തം ലേഖകന്‍ January 10, 2020

റോഹിംഗ്യന്‍ മുസ്ലീംങ്ങളെ പാകിസ്ഥാന്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇവര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം. റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്ക് അയക്കാനാണ് പദ്ധതി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ, അതിര്‍ത്തി കാവല്‍ സേനയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ വലിയ ഗൂഡാലോചന നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക പരിശീലനം നല്‍കി പാകിസ്താന്‍ ഐഎസ്‌ഐ 40 ഓളം റോഹിംഗ്യന്‍ മുസ്ലിംങ്ങളെ ഇന്ത്യയിലേക്ക് അയക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തീവ്രവാദ സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. റോഹിംഗ്യന്‍ മുസ്ലീംകള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കാന്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതായാണ് വിവരം.

Read more about:
RELATED POSTS
EDITORS PICK