ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ് അ​ന്ത​രി​ച്ചു: രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

arya antony January 11, 2020

മ​സ്ക​റ്റ്: ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ് (79) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​തെ​ന്ന് റോ​യ​ല്‍ കോ​ര്‍​ട് ഓ​ഫ് ദി​വാ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

1970 ജ​നു​വ​രി 23നാ​ണ് ത​ന്‍റെ പി​താ​വും പു​ന്‍​ഗാ​മി​യു​മാ​യ പി​ത​വ്‌ സു​ല്‍​ത്താ​ന്‍ സ​ഈ​ദ് ബി​ന്‍ താ​യ്‌​മൂ​റി​ല്‍ നി​ന്ന് ഖാ​ബൂ​സ് ബി​ന്‍ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​ത്. സ​ത്യ​സ​ന്ധ​മാ​യ ഭ​ര​ണ നേ​തൃ​ത്വം ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍ നി​ന്നും ഒ​മാനെ വ​ള​ര്‍​ച്ച​യു​ടെ പ​ട​വു​ക​ളി​ലേ​ക്ക് ന​യി​ച്ചു. ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Read more about:
RELATED POSTS
EDITORS PICK