യുഎഇയില്‍ കനത്തമഴ: ഗതാഗതം തടസപ്പെട്ടു, അതിശക്തമായ കാറ്റിന് സാധ്യത

Sruthi January 11, 2020

യുഎഇ കനത്ത മഴയില്‍ മുങ്ങി. റോഡ്- വ്യോമഗതാഗതം താറുമാറായി. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്.

എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളില്‍ വെള്ളപൊക്കാവസ്ഥയുമുണ്ട്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ പലയിടങ്ങളിലും പാര്‍ക്ക് ചെത് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ദുബായി, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ നിന്നുള്ള സര്‍വീസുകളെ മഴ സാരമായി ബാധിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെല്ലാം വെള്ളപൊക്കമാണ്.

പടിഞ്ഞാറന്‍ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 25 മുതല്‍ 55വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ ഉഷ്ണമേഖലയില്‍ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ തുടരുന്ന അസ്ഥിരാവസ്ഥയുമാണ് കാറ്റിനും മഴയ്ക്കും കാരണം.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT