ഐശ്വര്യ റായി തനിക്ക് ജന്മം നല്‍കിയ അമ്മ: ലണ്ടനില്‍വെച്ച് ഐവിഎഫ് വഴി, യുവാവ് രംഗത്ത്

Sruthi January 14, 2020

ബോളിവുഡ് നടി ഐശ്വര്യ റായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് 32കാരന്‍ പറയുന്നു. സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

2017ലും ആന്ധ്രാ സ്വദേശിയായ സംഗീത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു.

അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഇതിനെതിരെ ആരാധകര്‍ പറയുന്നു.

Tags:
Read more about:
EDITORS PICK