സ്വര്‍ണംവെച്ച് കാര്‍ഷിക വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്: ഉടന്‍ കിസാന്‍ ക്രെഡിറ്റിലേക്ക് മാറണം

Sruthi January 14, 2020

സ്വര്‍ണംവെച്ച് കാര്‍ഷിക ലോണ്‍ എടുത്തവര്‍ക്ക് തിരിച്ചടി. ഉടന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് നോട്ടീസ്. ഇത്തരം വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തിവെച്ചതിനുപിന്നാലെയാണ് നടപടി. എന്നാല്‍, ഒക്ടോബര്‍ 2019 നുവേശം അനുവദിച്ച സ്വര്‍ണപ്പണയ കാര്‍ഷിക വായ്പകള്‍ക്കാണ് പലിശയിളവ് നിര്‍ത്തലാക്കിയത്.

ഈ ലോണ്‍ എങ്ങനെ കിസാന്‍ ക്രെഡിറ്റിലേക്ക് മാറ്റുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒരുലക്ഷം രൂപ വായ്പ ലഭിക്കണമെങ്കില്‍ സ്വന്തംപേരില്‍ അരയേക്കര്‍ ഭൂമിയെങ്കിലുംവേണം. ഒരുസെന്റ് ഭൂമിയുടെ നികുതി രസീതിയുണ്ടെങ്കില്‍പ്പോലും സ്വര്‍ണപ്പണയകാര്‍ഷികവായ്പ ലഭിക്കുമായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് പാട്ടത്തിന് കൃഷി നടത്താനും ഈ വായ്പ നല്‍കിയിരുന്നു. അങ്ങനെ സ്വര്‍ണപ്പണയ കാര്‍ഷികവായ്പയെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും കെ.സി.സി. ലഭിക്കില്ലെന്ന് വ്യക്തമാണ്. കൂടെ, ഇവര്‍ നാലുശതമാനത്തിന് ലഭിക്കുന്ന സ്വര്‍ണപ്പണയ കാര്‍ഷികവായ്പയ്ക്ക് ഒമ്പതുശതമാനംവരെ പലിശ നല്‍കേണ്ടിവരും.

കേരളത്തിലാകെ 11 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. 74 ലക്ഷം കാര്‍ഷികവായ്പ അക്കൗണ്ടുകളില്‍ 45 ലക്ഷവും സ്വര്‍ണപ്പണയ കാര്‍ഷികവായ്പകളാണെന്നാണ് കണക്ക്. ഒക്ടോബര്‍ ഒന്നുമുതലെടുത്ത സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കാണ് പലിശയിളവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രകാര്‍ഷികമന്ത്രാലയം റിസര്‍വ് ബാങ്കിനും നബാര്‍ഡിനും നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ബാങ്കുകള്‍ നടപടികള്‍ തുടങ്ങിയത്.

ഇക്കൊല്ലം മാര്‍ച്ച് 31നു മുമ്പ് കെ.സി.സി.യിലേക്കു മാറാന്‍ കഴിയാത്തവര്‍ കൂടിയ പലിശ നല്‍കേണ്ടിവരും. നാമമാത്രമായ ഭൂമിയുള്ളവര്‍ക്കും പാട്ടക്കൃഷിക്കാര്‍ക്കുമൊക്കെ കെ.സി.സി. ലഭിക്കാന്‍ പ്രയാസമേറെയാണ്. ഭൂമിയുടെ അളവും ചെയ്യുന്ന കൃഷിയുടെ സ്വഭാവവും മറ്റും പരിഗണിച്ച് വിശദമായ പരിശോധനയ്ക്കുശേഷമേ ബാങ്കുകള്‍ കെ.സി.സി. അനുവദിക്കാറുള്ളൂ.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT