ബജാജിന്റെ ചേദക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

Sruthi January 14, 2020

ബജാജ് ഓട്ടോ അവതരിപ്പിക്കുന്ന പഴയമോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത്. ഐക്കോണിക് ചേദക് സ്‌കൂട്ടര്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഇന്ന് പൂനെ മാര്‍ക്കറ്റിലാണ് ചേദക് ഇറങ്ങുന്നത്. ബെംഗളൂരുവിലും അധികം വൈകാതെ സ്‌കൂട്ടറെത്തും.

നിങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കണമെങ്കില്‍ വേഗം തന്നെ ബുക്ക് ചെയ്യാവുന്നതാണ്. മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്. അലോയി വീല്‍സ്, എല്‍ഇഡി ലൈറ്റിംങും നല്‍കിയിരിക്കുന്നു. റെട്രോ ഇറ്റാലിയന്‍ സ്‌കൂട്ടറിന്റെ രൂപഭംഗിയാണ് ബജാജ് ചേദക്കിനും.

ഇല്ലുമിനേറ്റഡ് സ്വിച്ച് ഗിയറും, ഡിജിറ്റല്‍ സ്‌ക്രീനും നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. ഷോറൂം വില 1.10 മുതല്‍ 1.20 ലക്ഷം രൂപവരെയാണ്.

Read more about:
EDITORS PICK