‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ …, ഓര്‍മയില്ലേ ഗുജറാത്ത്”: വെ​ല്ലു​വി​ളി​യും പ്ര​കോ​പ​ന​വു​മാ​യി ബി​ജെ​പിയുടെ ദേശരക്ഷാ മാർച്ച് : വീഡിയോ

arya antony January 14, 2020

കോഴിക്കോട്: കുറ്റ്യാടിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രകടനം. ‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്” എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവ‍ര്‍ത്തകർ പ്രകടനം നടത്തിയത്.

പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. മുസ്ലിം ലീഗിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും കോ​ണ്‍​ഗ്ര​സി​നെ​യു​മെ​ല്ലാം ക​ണ​ക്ക​റ്റ് ചീ​ത്ത​പ​റ​ഞ്ഞു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ലാ​കെ മു​ഴ​ങ്ങി.

കുറ്റിയാടിയില് ജനങ്ങൾ കട അടച്ചതിനു ശേഷം നടന്ന ബിജെപി പ്രകടനം….

Abu Thahir Km ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜನವರಿ 13, 2020
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT