എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധം: നാളെ മുതല്‍

Sruthi January 14, 2020

രാജ്യത്ത് നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. നീട്ടി നല്‍കിയ സമയം കഴിഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി ഫാസ്ടാക് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഒരു ലൈന്‍ മാത്രമായിരിക്കും. ബാക്കി എല്ലാ ലൈനുകളും കാര്‍ഡുകള്‍ വഴി കടന്നുപോകും.

പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഗതാഗത കുരുക്കിനിടയാകും. കാരണം, ഇതിലൂടെ കടന്നുപോകുന്ന ഭൂരിപക്ഷം വാഹനങ്ങളും ഫാസ്ടാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങളെല്ലാം ഒറ്റ ലൈനില്‍ വരുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

ഡിസംബറില്‍ തന്നെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ബുദ്ധിമുട്ടുകള്‍ കാരണം സമയം നീട്ടി നല്‍കുകയായിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT