കൊച്ചിയിൽ ആനക്കൊമ്പ് വിൽപ്പന: അഞ്ച് പേർ അറസ്റ്റിൽ

arya antony January 14, 2020

കൊച്ചി: കൊച്ചിയിൽ ആനക്കൊമ്പ് വില്പന നടത്താൻ ശ്രമിച്ച അഞ്ച് പേരെ ഫോറസ്റ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികൾ ആവശ്യപ്പെട്ടത്. വനവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

തൃപ്പുണിത്തുറ സ്വദേശി റോഷൻ രാംകുമാർ,ഏലൂർ സ്വദേശി ഷെബിൻ, ഇരിങ്ങാലക്കുട മിഥുൻ, സനോജ് പറവൂർ, ഷമീർ പറവൂർ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.

Read more about:
EDITORS PICK