യുവതലമുറ തെരുവിലിറങ്ങുമ്പോള്‍ സിനിമയിലെ മുതിര്‍ന്ന പലരും പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് കമല്‍

Sruthi January 14, 2020

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളെയും സഹപ്രകവര്‍ത്തകരെയും വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. പൗരത്വ ബില്ലിനെതിരെ യുവതലമുറ തെരുവിലിറങ്ങുമ്പോള്‍ മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളും മറ്റ് സഹപ്രവര്‍ത്തകരും മൗനം പാലിക്കുന്നുവെന്ന് കമല്‍. മുതിര്‍ന്ന തലമുറ പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മലയാള സിനിമയുടെ കഴിഞ്ഞകാല പ്രവണതകള്‍ വിമര്‍ശനമായി അദ്ദേഹം വിലയിരുത്തി. മലയാള സിനിമയില്‍ സവര്‍ണ്ണതയുടെയും ആണ്‍കോയ്മയുടെയും കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്‌കെ വേദി ഒരു സാംസ്‌കാരിക-രാഷ്ട്രീയ ഇടമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആഭ്യന്തര കലാപങ്ങള്‍, കുടിയേറ്റങ്ങള്‍, രാജ്യമില്ലാത്തവരുടെ പലായനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന മൂന്നാംലോക സിനിമകളാണ് അതിന്റെ മുഖമെന്നും കമല്‍ പറയുന്നു. ഡബ്ല്യുസിസി എന്ന വനിതാ സംഘടന ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ചരിത്രപരമായ മാറ്റമാണെന്നും കമല്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK