നിര്‍ഭയ കേസ്, ഹര്‍ജികള്‍ തള്ളി: വിധി 22ന് നടപ്പാക്കും, പ്രതികള്‍ തൂക്കിലേറ്റപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് മാതാവ്

Sruthi January 14, 2020

നിര്‍ഭയ കേസില്‍ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയ നിലയ്ക്ക് ജനുവരി 22ന് തന്നെ വധശിക്ഷ നടപ്പാക്കും. ഹര്‍ജി പരിഗണിച്ചത് അഞ്ചംഗ ബെഞ്ചാണ്. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് നിര്‍ഭയയുടെ അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ നീതിക്കുവേണ്ടി പോരാടുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം പ്രതികള്‍ തൂക്കിലേറ്റപ്പെടുന്ന ജനുവരി 22 ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

Read more about:
EDITORS PICK
ENTERTAINMENT