ഇത്ര ചീപ്പാവല്ലേ കുട്ടീ.. എന്തൊരു ഉത്കണ്ഠ, വിമര്‍ശകന് പാര്‍വ്വതിയുടെ മറുപടി

Sruthi January 14, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയ താരമാണ് നടി പാര്‍വ്വതി. താരത്തിന്റെ നിലപാടിനെ പ്രശംസിച്ച് ബോളിവുഡില്‍ നിന്നുവരെ താരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, നടിക്കെതിരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മതത്തിന്റെ പേരില്‍ ഉപദേശിക്കാന്‍ വന്ന വിമര്‍ശകന് പാര്‍വ്വതി തക്ക മറുപടി നല്‍കി.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മറുപടി. മതം മാറുന്നില്ലേ പാര്‍വ്വതി, തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? എന്നു ചോദിച്ചായിരുന്നു വിമര്‍ശകന്‍ എത്തിയത്. കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ..ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കെട്ടെ എന്നിങ്ങനെയായിരുന്നു വിമര്‍ശം. ഈ കമന്റിനാണ് പാര്‍വ്വതിയുടെ പ്രതികരണം. എന്തൊരു ‘ഉത്കണ്ഠ’ എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.

Tags:
Read more about:
EDITORS PICK