ചെമ്മീനും നാരങ്ങാവെള്ളവും കുടിച്ചാല്‍ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കണം

Sruthi January 14, 2020

ചെമ്മീനും നാരങ്ങാവെള്ളവും കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്നുള്ള ആശങ്ക എല്ലാവര്‍ക്കുമുണ്ട്. മരണം വരെ സംഭവിക്കാമെന്നുള്ള വാര്‍ത്തകളുണ്ട്. ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. ഇന്‍ഓര്‍ഗാനിക്ക് ആര്‍സനിക് നാല്ശതമാനം മാത്രമേ ചെമ്മീനില്‍ അടങ്ങിയിട്ടുള്ളൂ. ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ. 100 മില്ലി ഗ്രാം മുതല്‍ 300 മില്ലി ഗ്രാം വരെ ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കൂ.

പറഞ്ഞുവരുന്നത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍. കൊഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി വരാം. അതുമൂലം മരണം സംഭവിക്കാം. പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്. അമിതമായാല്‍ അമൃതും വിഷമാണെന്ന്് പറയുന്ന പോലെയാണ് ചെമ്മീനും നാരങ്ങാവെള്ളവും ഒന്നിച്ചു ചേരുമ്പോള്‍.

Read more about:
EDITORS PICK