നകുലന്റെ ആ പഴയ ഗംഗ ഇവിടെയുണ്ട്, അതേ തിളക്കത്തില്‍ സൗന്ദര്യത്തില്‍ ശോഭന

Sruthi January 14, 2020

മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്തെ ലേഡീ സൂപ്പര്‍സ്റ്റാറായിരുന്നു നടി ശോഭന. എണ്ണിയാല്‍ തീരാത്ത ഹിറ്റ് ചിത്രങ്ങള്‍. മലയാള ചലച്ചിത്രത്തുനിന്ന് ഇടവേള എടുത്തെങ്കിലും മലയാളികളുടെ ശോഭന ഇവിടെ തന്നെ ഉണ്ടായിരുന്നു. തന്റെ ഇഷ്ട കലയായ നൃത്തരൂപവുമായി. തിര എന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം അഭിനയിച്ചെങ്കിലും പിന്നീട് ശോഭനയെ കണ്ടില്ല.

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട് ഗംഗയെ പോലുള്ള ഒരു കഥാപാത്രത്തിന്. പ്രായം കൂടിയെങ്കിലും ശോഭനയുടെ ആ സൗന്ദര്യവും ഐശ്വര്യവും എങ്ങും മങ്ങിയിട്ടില്ല. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിലെ ശോഭനയുടെ അതിമനോഹരമായ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. നാളെ ചിത്രത്തിന്റെ പാട്ട് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടാതെ ആദ്യ ഗാനം പുറത്തുവിടാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും എത്തുന്നുണ്ട്.

കെഎസ് ചിത്രയും കാര്‍ത്തിക്കും പാടിയ പാട്ടാണ് നാളെ പുറത്തിറക്കുക. അതിമനോഹരമായ കുടുംബ ചിത്രമായിരിക്കും ഇതെന്ന് ഉറപ്പാണ്. ശോഭനയുടെ അതിഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍.

Read more about:
RELATED POSTS
EDITORS PICK