എ​ല്ലാ ക​ണ​ക്കു​ക​ളും പ്ര​കാ​രം ലോ​ക​ത്തെ ഒ​ന്നാം ന​മ്പര്‍ ഭീ​ക​ര​നാ​യ സു​ലൈ​മാ​നി​യെ ത​ങ്ങ​ള്‍ കൊ​ന്നു: സു​ലൈ​മാ​നി കൊടും ഭീ​ക​ര​നെ​ന്ന് ആവർത്തിച്ച് ഡോ​ണ​ള്‍​ഡ് ട്രം​പ്

arya antony January 14, 2020

വാ​ഷിം​ഗ്‌​ട​ണ്‍: ഇ​റാ​നി​യ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ര്‍ ഭീ​ക​ര​നെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. സു​ലൈ​മാ​നി ധാ​രാ​ളം അ​മേ​രി​ക്ക​ക്കാ​രെ​യും നി​ര​വ​ധി ആ​ളു​ക​ളെ​യും കൊ​ന്നു, ത​ങ്ങ​ള്‍ സുലൈമാനിയെ​യും കൊ​ന്നു. ഡെ​മോ​ക്രാ​റ്റു​ക​ള്‍ അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ല്ലാ ക​ണ​ക്കു​ക​ളും പ്ര​കാ​രം ലോ​ക​ത്തെ ഒ​ന്നാം ന​മ്പര്‍ ഭീ​ക​ര​നാ​യ സു​ലൈ​മാ​നി​യെ ത​ങ്ങ​ള്‍ കൊ​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ക്കി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ വ്യോ​മ​കേ​ന്ദ്ര​ങ്ങ​ള്‍​ക്കു നേ​രെ ഇ​റാ​നും അ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​റാ​നെ​തി​രേ കൂ​ടു​ത​ല്‍ സൈ​നി​ക ന​ട​പ​ടി​ക​ള്‍ എ​ടു​ക്ക​ണ​മെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നു ട്രം​പി​നോ​ടു നി​ര്‍​ദേ​ശി​ക്കു​ന്ന പ്ര​മേ​യം ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ ക​ഴി​ഞ്ഞ ദി​വ​സം പാ​സാ​ക്കി​യി​രു​ന്നു. ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍റെ ജ​ന​റ​ല്‍ സു​ലൈ​മാ​നി​യെ യു​എ​സ് കൊ​ല​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി സ​ഭ കൂ​ടു​ത​ല്‍ സൈ​നി​ക ന​ട​പ​ടി​ക്ക് ട്രം​പി​നു​മേ​ല്‍ നി​യ​ന്ത്ര​ണം ചെ​ലു​ത്താ​നു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Read more about:
RELATED POSTS
EDITORS PICK